ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിൽ; ദാദയാവുന്നത് രണ്‍ബീര്‍ കപൂര്‍?
ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നു. ഗാംഗുലിയും ലവ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും ഗാംഗുലി തന്നെയാണ്. അതേസമയം താരങ്ങളെ കുറിച്ചോ ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
സൗരവ് ഗാംഗുലിയുടെ ജീവിതം വെളളിത്തിരയിൽ അവതരിപ്പിക്കുന്നത് നടൻ രൺബീർ കപൂറാണെന്ന് റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ നടന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് ഗാംഗുലി തന്നെ വെളിപ്പെടുത്തുകയാണ്. ന്യൂസ് 18ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നടന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും നിര്‍മ്മാണ കമ്പനിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം കൂടുതൽ വിവരം അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ തിരക്കഥ പൂര്‍ത്തിയായിട്ടേയുള്ളു. ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം സൗരവിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് രണ്‍ബീര്‍ കപൂര്‍ തന്നെയായിരിക്കുമെന്ന് സിനിമയോട് ചേർന്നുള്ള അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാംഗുലി തന്നെയാണ് രണ്‍ബീറിനെയാണ് തിരഞ്ഞെടുത്തതെന്നും പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. നടൻ ഹൃത്വിക് റോഷന്റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.