നവ്യ നായരുടെ തിരിച്ചുവരവ് ചിത്രം 'ഒരുത്തീ'യിലെ ഗാനം പുറത്ത്​

വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന നവ്യ നായരുടെ തിരിച്ചുവരവ് ചിത്രമായ ഒരുത്തീയിലെ ഹൃദ്യമായ ഗാനം പുറത്തിറങ്ങി. ഗോപി സുന്ദറിന്റെ ഈണത്തിൽ ബി.കെ. ഹരിനാരായണൻ രചിച്ച്‌ പി. ജയചന്ദ്രൻ പാടിയ ഗാനത്തിന്​ സമൂഹ മാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമിക്കുന്ന 'ഒരുത്തീ' കുടുംബ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് പറയുന്നത്.

Full View

നീണ്ട ഇടവേളക്ക് ശേഷമാണ് ശക്തവും വ്യത്യസ്തവുമായ കഥാപാത്രമായി നവ്യ നായർ തിരിച്ചു വരുന്നത്. 'ഇഷ്ടം' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നവ്യ നായർ രഞ്ജിത്തിന്‍റെ നന്ദനത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ടുവരുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റ് വീഡിയോയും മോഷൻ പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. മാർച്ച് 18നാണ്​ റിലീസ്.

ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. ലിജോ പോളാണ്​ എഡിറ്റിങ്​. ഗോപി സുന്ദറും തകര ബാൻഡുമാണ് സംഗീതം. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. വിനായകൻ, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ, മനു രാജ്, മാളവിക മേനോൻ, ചാലി പാല എന്നിവരാണ്​ ചിത്രത്തിലെ മറ്റ്​ താരങ്ങൾ.

മേക്കപ്പ്-രതീഷ് അമ്പാടി, വസ്‌ത്രാലങ്കാരം-സമീറ സനീഷ്​, പ്രൊഡക്ഷൻ കൺട്രോളർ-ഡിക്സൺ പോടുതാസ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-കെ.ജെ വിനയൻ.

Tags:    
News Summary - song from Navya Nair's comeback movie 'Oruthee' is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.