എയ്റ്റ് പാക്ക്, നീളൻ മുടി...; ഷാരൂഖിന്റെ പത്താൻ ഫസ്റ്റ്ലുക്ക് തരംഗമാകുന്നു

തുടർ പരാജയങ്ങളെ തുടർന്ന് സിനിമ ലോകത്ത് നിന്ന് ബ്രേക്കെടുത്ത 'കിങ് ഖാൻ' ഷാരൂഖ് ഖാന്റെ മടങ്ങി വരവ് ചിത്രമാണ് 'പത്താൻ'. സ്‍പെയിനിൽ പത്താന്റെ ലൊക്കേഷനിൽ നിന്ന് ചോർന്ന ഷാ​രൂഖിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ സിദ്ധാർഥ് ആനന്ദ് സിനിമയിൽ നിന്നുള്ള തന്റെ ഔദ്യോഗിക ചിത്രം ശനിയാഴ്ച ഷാരൂഖ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടു.

എയ്റ്റ് പാക്ക് ബോഡിയും നീട്ടിവളർത്തിയ മുടിയു​മായി ഷർട്ടിടാതെ ഹോട്ട് ലുക്കിലുള്ള ഷാരൂഖിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമായി. സൂപ്പർ താരങ്ങളടക്കം ചിത്രത്തിന് കൈയ്യടിച്ച് ഷാരൂഖിന്റെ കമന്റ് ബോക്സിലെത്തി.

നാല് വര്‍ഷമായി ഒരു ഷാരൂഖ് ചിത്രം തീയറ്ററിലെത്തിയിട്ട്. 2018ല്‍ പുറത്തിറങ്ങിയ 'സീറോ' വമ്പൻ പരാജയമായതോടെയാണ് താരം അഭിനയത്തിൽ നി​ന്ന് അവധിയെടുത്തത്. ഇതോ​ടെ പത്താനിൽ ഏറെ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ റിലീസ് ടീസർ അണിയറപ്രവർത്തകർ അടുത്തിടെ പുറത്തുവിട്ടിരുന്നു. 2023 ജനുവരി 25നാണ് ചിത്രം ലോകമെമ്പാടും തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

ദീപിക പദുകോണും ജോൺ എബ്രഹാമും ആക്ഷന്‍ ഡ്രാമ ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും പത്താനെ പരിചയപ്പെടുത്തുന്നതാണ് ടീസർ. യാഷ് രാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം.

Tags:    
News Summary - smoking hot in eight-pack abs, long hair Shah Rukh Khans Pathaan first look went viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.