ദുൽഖർ ചിത്രത്തിന്റെ സംവിധായകനൊപ്പം കമൽഹാസനും ചിമ്പുവും; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ആക്ഷൻ ചിത്രം

ഉലകനായകൻ കമൽഹാസനും യുവ സൂപ്പർതാരം സിലമ്പരസനും ഒന്നിക്കുന്നു. ‘ക​ണ്ണും ക​ണ്ണും കൊ​ള്ള​യ​ടി​ത്താ​ൽ’ എന്ന സൂപ്പർഹിറ്റ് ദുൽഖർ സൽമാൻ ചിത്രത്തിന്റെ സംവിധായകനായ ദേസിങ്ക് പെരിയസാമിയുടെ ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. വമ്പൻ വിജയമായി മാറിയ ലോ​കേ​ഷ് ക​ന​ക​രാ​ജി​ന്‍റെ ‘വി​ക്ര’​ത്തി​ന് ശേ​ഷം ക​മ​ല്‍​ഹാ​സ​നും ആ​ര്‍. മ​ഹേ​ന്ദ്ര​നും ചേ​ർ​ന്ന്ക നി​ർ​മി​ക്കു​ന്ന ചി​ത്രത്തിൽ നായകനായാണ് ചിമ്പു എത്തുന്നത്.



പത്ത് തല എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ചിമ്പു വീണ്ടും മുഴുനീള ആക്ഷൻ ചിത്രവുമായാണ് എത്തുന്നത്. വമ്പൻ മേക്കോവറിലാണ് ചിമ്പു പുതിയ ചിത്രത്തിൽ എത്തുക.

സിനിമയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി സംവിധായകനും നിർമാതാവും നായകനും ഒരുമിച്ചുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. പ്രീ-പ്രൊഡക്ഷൻ സ്റ്റേജിലുള്ള ചിത്രത്തിന്റെ പുതിയ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. 

Tags:    
News Summary - Simbu teams up with Desingh Periyasamy for a big-budget film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.