Posted On
date_range Updated On
date_range ഷൈൻ ടോം ചാക്കോയെ ദുബൈയിൽ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
ദുബൈ: നടൻ ഷൈൻ ടോം ചാക്കോയെ ദുബൈ വിമാനത്താവളത്തിൽ നിന്ന് ഇറക്കിവിട്ടു. കൊച്ചിയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിൽ എത്തിയ ഷൈനിനെ സംശയാസ്പദമായ പെരുമാറ്റത്തെ തുടർന്നാണ് ഇറക്കിവിട്ടത്. ശനിയാഴ്ച ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ എ.ഐ 934 വിമാനത്തിൽ നിന്നാണ് ഷൈനിനെ ഇറക്കിവിട്ടത്.
വിമാനത്തിന്റെ കോക്പിറ്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്നും മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്. മണിക്കൂറോളം ഇമിഗ്രേഷൻ അധികൃതരുടെ കസ്റ്റഡിയിലായിരുന്നു ഷൈൻ. പുതിയ ചിത്രമായ ഭാരത സർക്കസിന്റെ പ്രമോഷനായി ദുബൈയിൽ എത്തിയതായിരുന്നു ഷൈൻ ഉൾപ്പെടെയുള്ള മലയാള ചലച്ചിത്രസംഘം.
മാസങ്ങൾക്ക് മുമ്പും ഷൈൻ ദുബൈ വിമാനത്താവളത്തിൽ പ്രശ്നമുണ്ടാക്കിയിരുന്നു. അന്ന് എയർ ഇന്ത്യ ജീവനക്കാരുമായാണ് പ്രശ്നമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.