സ്​റ്റൈലൻ 'പത്താൻ ലുക്കി'ൽ ഷാരൂഖ്​

മുംബൈ: രണ്ട്​ വർഷത്തെ ഇടവേളക്ക്​ ശേഷം കിങ്​ ഖാൻ ഷാരൂഖ്​ ഖാൻ തിരിച്ചുവരവ്​ നടത്തുന്ന സിനിമയാണ്​ 'പത്താ​ൻ'. ഈ സിനിമയുടെ സെറ്റിൽ നിന്ന്​ പുറത്തുവരുന്ന സൂപ്പർ താരത്തി​െൻറ ചിത്രങ്ങൾ ആരാധകരെ ആവേശം കൊള്ളിക്കുകയാണ്​. മുടി സ്​റ്റെലിൽ നീട്ടി വളർത്തി കിടിലൻ ലുക്കിൽ താരം യാഷ്​ രാജ്​ സ്​റ്റുഡിയോസി​ൽ നിന്ന്​ പുറത്തുവരുന്നതാണ്​ ബോളിവുഡ്​ പാപ്പരാസികൾ പകർത്തിയിരിക്കുന്നത്​.

വെള്ള ടീഷർട്ടും ജീൻസും ധരിച്ച്​ ഏറെ ചെറുപ്പമായാണ്​ ചിത്രങ്ങളിൽ ഷാരൂഖ്​ കാണപ്പെടുന്നത്​. സിദ്ധാർഥ്​ ആനന്ദ്​ സംവിധാനം ചെയ്യുന്ന 'പത്താനി'ൽ ജോൺ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്നുണ്ട്​. ദീപിക പദുക്കോൺ ആണ്​ നായിക. ഓം ശാന്തി ഓം, ബില്ലു, ഹാപ്പി ന്യൂ ഇയർ, ചെന്നൈ എക്​സ്​പ്രസ്​ എന്നീ സിനിമകൾക്കുശേഷം ഷാരൂഖും ദീപികയും ഒന്നിക്കുന്ന സിനിമയാണ്​ 'പത്താൻ'. 2018ൽ ഇറങ്ങിയ 'സീറോ' ആണ്​ ഷാരൂഖി​െൻറ റിലീസായ അവസാന ചിത്രം.

Tags:    
News Summary - Shah Rukh Khan in his new look for Pathan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.