Posted On
date_range Updated On
date_range ശ്വാസതടസം; സഞ്ജയ് ദത്ത് ആശുപത്രിയിൽ
മുംബൈ: ശ്വാസതടസത്തെ തുടർന്ന് ബോളിവുഡ് താരം സഞ്ജയ് ദത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. 61കാരനായ ദത്തിൻെറ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്.
ആരോഗ്യനില തൃപ്തികരമാണെന്നും നാളെയോ മറ്റന്നാളോ ആശുപത്രിവിടുമെന്നും സഞ്ജയ് ദത്ത് ട്വിറ്ററിലൂടെ അറിയിച്ചു. 'ഞാൻ സുഖമായിരിക്കുന്നുവെന്ന് എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. എൻെറ കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ലീലാവതി ആശുപത്രിയിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹായത്തോടെ നാളെയോ, രണ്ടുദിവസത്തിനുള്ളിലോ ആശുപത്രി വിടും' -സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.