Posted On
date_range Updated On
date_range 'രോമാഞ്ചം' സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി
‘രോമാഞ്ചം’ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. സഹസംവിധായിക ഷിഫിന ബബിനാണ് വധു. ഷിഫിനയാണ് വിവാഹിതയായ വിവരം സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചത്. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. രോമാഞ്ചം സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി ഷിഫിന പ്രവര്‍ത്തിച്ചിരുന്നു.
ഈ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു രോമാഞ്ചം. ഹൊറർ കോമഡി വിഭാഗത്തിലുള്ള സിനിമ 75 കോടിയോളം കളക്ഷൻ നേടി. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
'ആവേശ'മാണ് അണിയറയിൽ ഒരുങ്ങുന്ന ജിത്തു മാധവന്റെ അടുത്ത ചിത്രം. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം അൻവർ റഷീദും നസ്രിയയും ചേര്‍ന്നാണ് നിർമിക്കുന്നത്. കാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.