പൃഥ്വിരാജ് ചിത്രം കോൾഡ് കേസ് ഒ.ടി.ടിയിലേക്ക്; റിലീസ് ഡേറ്റ് പുറത്തുവിട്ട് ആമസോൺ പ്രൈം
ഏറെ നാളുകള്‍ക്ക് ശേഷം പൃഥിരാജ് പൊലീസ് വേഷത്തിലെത്തുന്ന സസ്പെന്‍സ് ക്രൈം ത്രില്ലര്‍ കോള്‍ഡ് കേസിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ആമസോൺ പ്രൈമിൽ ജൂണ്‍ 30നാണ് ചിത്രം പുറത്തിറങ്ങുന്നത്. നേരത്തെ തിയറ്റര്‍ റിലീസായി ആലോചിച്ചിരുന്ന സിനിമ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സിനിമാശാലകള്‍ അടഞ്ഞു കിടന്നതോടെ ഒ.ടി.ടി റിലീസായി പ്രഖ്യാപിക്കുകയായിരുന്നു. നിർമാതാവ് ആേൻറാ ജോസഫ് ദിവസങ്ങൾക്ക് മുമ്പ് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് കത്തയച്ചിരുന്നു.
എ.സി.പി സത്യജിത് എന്ന പൊലീസ് ഉദ്യോഗസ്ഥെൻറ വേഷത്തിലാണ് ചിത്രത്തിൽ പൃഥ്വിരാജ് എത്തുന്നത്. പരസ്യചിത്ര നിർമ്മാണ മേഖലയിൽ സജീവമായ നവാഗതനായ തനു ബാലക് സംവിധാനം ചെയ്ത കോള്‍ഡ് കേസില്‍ അതിഥി ബാലനാണ് നായിക. ശ്രീനാഥിന്‍റെ തിരക്കഥക്ക് ഗിരീഷ് ഗംഗാധരനും ജോമോൻ ടി. ജോണും ചേർന്നാണ് ഛായാഗ്രഹണം. കലാസംവിധാനം അജയൻ ചാലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളര്‍ ബാദുഷ. നിർമ്മാണം ആന്‍റോ ജോസഫ്, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്. 'ഇരുള്‍' എന്ന ഫഹദ് ഫാസില്‍ ചിത്രത്തിന് ശേഷം മൂവരും നിര്‍മിക്കുന്ന ചിത്രമാണ് 'കോള്‍ഡ് കേസ്'.
കോള്‍ഡ് കേസ് അടക്കം ആറ് സിനിമാ-സീരീസുകളാണ് ഈ മാസം ആമസോണ്‍ പ്രൈം റിലീസ് ചെയ്യുന്നത്. സിനിമാ-സീരീസുകളുടെ റിലീസ് തിയതികള്‍ ഉള്‍പ്പെടുന്ന ടീസറും ആമസോണ്‍ പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.