'പത്തൊമ്പതാം നൂറ്റാണ്ടി'ന്‍റെ പുതിയ ക്യാരക്ടർ പോസ്റ്റർ

'പത്തൊമ്പതാം നൂറ്റാണ്ടി'ന്‍റെ പതിനാറാമത് ക്യാരക്ടർ പോസ്റ്റർ റിലീസായി. ടിനി ടോം അവതരിപ്പിക്കുന്ന കുഞ്ഞുപിള്ള എന്ന ക്യാരക്ടറിന്‍റേതാണ് പോസ്റ്റർ. ഈ കഥാപാത്രത്തിനായി ആറു മാസത്തോളമാണ് ടിനി ടോം തയാറെടുപ്പ് നടത്തിയത്.


ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന 'പത്തൊമ്പതാം നൂറ്റാണ്ട്' 2022 വിഷുവിനാണ് പ്രദർശനത്തിനെത്തുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കേന്ദ്ര കഥാപാത്രത്തെ സിജു വിത്സന്‍ അവതരിപ്പിക്കുന്നു.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ടിനിടോം, വിഷ്ണു വിനയ്, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, മുസ്തഫ, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, ചാലിപാല, ശരണ്‍, മണികണ്ഠന്‍ ആചാരി, സെന്തില്‍ക്യഷ്ണ, ഡോക്ടര്‍ ഷിനു, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഖദ തുടങ്ങി നിരവധി അഭിനേതാക്കൾ ചിത്രത്തിന്‍റെ ഭാഗമായി.

ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നൽകുന്നത്.

Tags:    
News Summary - Pathonpatham Noottandu character poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.