Posted On
date_range Updated On
date_range ഓസ്കർ ചുരുക്കപ്പട്ടിക: ജല്ലിക്കട്ട് പുറത്ത്
ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി നിർദേശിക്കപ്പെട്ട മലയാള ചിത്രം 'ജല്ലിക്കട്ട്' ഓസ്കർ ചുരുക്കപ്പട്ടികയിൽ നിന്ന് പുറത്തായി. മികച്ച അന്താരാഷ്ട്ര സിനിമ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 15 സിനിമകളുടെ ലിസ്റ്റിൽ ജല്ലിക്കെട്ട് ഇടംപിടിച്ചില്ല. മാർച്ച് 15നാണ് 93ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുക. ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യയിൽ നിന്നുള്ള ബിട്ടു ഇടം നേടിയിട്ടുണ്ട്.
ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ 2019ൽ പുറത്തിറങ്ങിയ ജല്ലിക്കെട്ട് ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ആൻറണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ശാന്തി ബാലചന്ദ്രൻ, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.