പേരൻപിന്​ ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളി

മമ്മൂട്ടിയെ നായകനായെത്തി മികച്ച നിരൂപക പ്രശംസ നേടിയ പേരൻപ്​ എന്ന ചിത്രത്തിന്​ ശേഷം​ തമിഴിലെ പ്രമുഖ സംവിധായകൻ റാം ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനായേക്കുമെന്ന്​ റിപ്പോർട്ട്​. ബിഹൈൻഡ്​ വുഡ്​സാണ് അവരുടെ വെബ്​ പോർട്ടലിൽ​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. വി ഹൗസ്​ പ്രൊഡക്ഷൻസി​െൻറ ബാനറിൽ സുരേഷ്​ കാമാച്ചി ചിത്രം നിർമിക്കും. ചിമ്പുവി​െൻറ പുതിയ ചിത്രവും നിർമിക്കുന്നത്​ ഇതേ നിർമാതാവാണ്​.

കട്രത്​ തമിഴ്​, തങ്ക മീൻകൾ, തരമണി, പേരൻപ്​ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്​തനായ റാം നിരവധി ദേശീയ അന്തർദേശീയ പുരസ്​കാരങ്ങൾ നേടിയിട്ടുണ്ട്​. മമ്മൂട്ടിയെ നായകനാക്കി യാത്ര എന്ന സിനമയെടുത്ത വിഖ്യത സംവിധായകൻ ബാലു മഹേന്ദ്രയുടെ കീഴിലായിരുന്നു റാം സംവിധാനം പഠിക്കുന്നത്​. 

Tags:    
News Summary - nivin pauly to star in ram directorial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.