ബാലയ്യയുടെ മാസ് ആക്ഷൻ ചിത്രം; 'വീരസിംഹ റെഡ്ഡി'യിൽ ഹണി റോസും; ട്രെയിലർ പുറത്ത്

 തെലുങ്ക് സൂപ്പർതാരം ബാലകൃഷ്ണയുടെ ആക്ഷൻ ത്രില്ലർ ചിത്രമാണ് വിരസിംഹ റെഡ്ഡി. ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മാസ് ആക്ഷൻ എന്റർടെയ്നറായിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജനുവരി 12 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ബിഗ് ബജറ്റ് ചിത്രമായ വിര സിംഹ റെഡ്ഡിയിൽ ശ്രുതി ഹാസനാണ് നായിക. മലയാളി താരം ഹണി റോസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടൻ ലാലു അലക്സും ചിത്രത്തിന്റെ ഭാഗമാണ്. വരലക്ഷ്മി ശരത് കുമാർ, ദുനിയ വിജയ്, പി. രവി ശങ്കർ, ചന്ദ്രികാ രവി, അജയ് ഘോഷ്, മുരളി ശർമ എന്നിവരാണ മറ്റുതാരങ്ങൾ.

സംവിധായകൻ ഗോപിചന്ദ് മലിനേനിയാണ് ര സിംഹ റെഡ്ഡിയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും രവി ശങ്കർ യലമൻചിലിയും ചേർന്നാണ്. സംഗീതം തമന്‍ എസ്, ഛായാഗ്രഹണം റിഷി പഞ്ചാബി, എഡിറ്റിങ് നവീന്‍ നൂലി, സംഘട്ടനം റാം- ലക്ഷ്മണ്‍, വി വെങ്കട്, പ്രൊഡക്‌ഷന്‍ ഡിസൈനര്‍ എ.എസ്. പ്രകാശ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് സായ് മാധവ് ബുറയാണ്. 

Full View


Tags:    
News Summary - Nandamuri Balakrishna's movie Veera Simha Reddy's Trailer Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.