'എല്ലാവരും വിവാഹം കഴിക്കണം'; ജീവിതത്തിലുണ്ടാവുന്ന മാറ്റത്തെ കുറിച്ച് മൗനി റോയി
ജീവിതത്തിൽ വിവാഹത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് നടി മൗനി റോയി. 67ാംമത് ഫിലിം ഫെയർ പുരസ്കാരദാന ചടങ്ങിലാണ് വിവാഹത്തെ കുറിച്ച് വാചാലയായത്. എല്ലാവരും വിവാഹം കഴിക്കണമെന്നാണ് താൻ പറയുന്നതെന്നും മൗനി പറഞ്ഞു.
'എല്ലാവരും വിവാഹം കഴിക്കണമെന്നാണ് ഞാൻ പറയുന്നത്. നിരവധി മഹത്തായ വിവാഹങ്ങൾ കണ്ടിട്ടുണ്ട്, എന്റെ മാതാപിതാക്കൾ പോലും. നമ്മളെ സ്നേഹിക്കുന്ന ഒരാൾ വീട്ടിൽ കാത്തിരിക്കുന്നത് വളരെ മനോഹരമായ കാര്യമായിട്ടാണ് ഞാൻ കരുതുന്നത്'- മൗനി റോയി പറഞ്ഞു.
2022 ജനുവരി 27നായിരുന്നു മൗനി റോയിയുടേയും മലയാളി സൂരജ് നമ്പ്യാരുടേയും വിവാഹം. ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് 2022 വിവാഹിതരായത്. കേരള, ബംഗാളി ആചാരവിധി പ്രകാരം ഗോവയിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. കേരള വധുവായിട്ടുള്ള മൗനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിരുന്നു. ദുബായിയിൽ ബാങ്കറാണ് സൂരജ് നമ്പ്യാർ.
മിനിസ്ക്രീനിൽ നിന്ന് വെള്ളിത്തിരയിൽ എത്തിയ മൗനി ഇപ്പോൾ ബോളിവുഡിൽ സജീവമാണ്. വിവാഹത്തിന് ശേഷവും അഭിനയത്തിൽ സജീവമായ നടിയെ തേടി മികച്ച കഥാപാത്രങ്ങളാണ് എത്തുന്നത്. ബ്രഹാമസ്ത്രയാണ് ഇനി പുറത്ത് വരാനുള്ള ചിത്രം. ആലിയ- രൺബീർ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സെപ്റ്റംബർ 9 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.