ബ്രഹ്മാസ്ത്രയിൽ ഷാരൂഖ് ഖാനും; കഥാപാത്രത്തെ കുറിച്ച് മൗനി റോയി
ബ്രഹ്മാസ്ത്രയുടെ ഭാഗമാകാൻ കഴിഞ്ഞത് അനുഗ്രഹമാണെന്ന് നടി മൗനി റോയി. ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലൂടെ നിരവധി കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്നും മൗനി ബോളിവുഡ് ഹങ്കാമക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഫാന്റസി ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രമാണ് ബ്രഹ്മാസ്ത്ര. സംവിധായകൻ അയാൻ മുഖർജിയുടെ തലയിൽ ജനിച്ച ഒരു കഥാപാത്രമാണ് എന്റേത്. സിനിമയിൽ അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാഗാർജുന എന്നിവരും ഭാഗമാകുന്നുണ്ട്. അതിഥി വേഷത്തിലാണ് എത്തുന്നത്. ഈ ചിത്രത്തിലൂടെ ഒരു വ്യത്യസ്തമായ അനുഭവമാണ് ലഭിച്ചത്. ചിത്രീകരണവേളയിൽ ഒരുപാട് കാര്യങ്ങൾ പഠിച്ചു- അനുഭവം പങ്കുവെച്ച് കൊണ്ട് മൗനി റോയി പറഞ്ഞു
ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ആലിയ ഭട്ട്, രൺബീർ കപൂർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, നാഗാർജുന എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തെയാണ് മൗനി റോയി അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 9 ന് തിയറ്റർ റിലീസായി എത്തുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.