Posted On
date_range Updated On
date_range ലക്കി സിങ് ആയി മോഹൻലാൽ; മോൺസ്റ്റർ ട്രയിലർ എത്തി
പുലിമുരുകന് എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന മോണ്‍സ്റ്ററിന്റെ ട്രയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ ലക്കി സിങ് എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്. മോൺസ്റ്റർ ഒരു ത്രില്ലർ ചിത്രമായിരിക്കും എന്ന് ട്രയിലര്‍ സൂചന നൽകുന്നുണ്ട് .
സിദ്ധിഖ്, ലെന, സുദേവ് നായര്‍, ഹണി റോസ്, മഞ്ജു ലക്ഷ്മി, ഗണേഷ് കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഉദയ് കൃഷ്ണയാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മിക്കുന്നത്. ക്യാമറ-സതീഷ് കുറുപ്പ്, സംഗീതം-ദീപക് ദേവ്. ആറാട്ടിനു ശേഷം തിയറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍.സിഖ് തലപ്പാവ് ധരിച്ച് തോക്കും തിരകളുമായി ഇരിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.