ദൃശ്യം റീൽ കാർഡ്​ പങ്കുവച്ച്​ മോഹൻലാൽ; 'കാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടെ'

സൂപ്പർ ഹിറ്റായ ദൃശ്യത്തി​െൻറ രണ്ടാം ഭാഗമായ ദൃശ്യം 2വി​െൻറ റീൽ കാർഡ്​ പങ്കുവച്ച് നടൻ മോഹൻലാൽ. ​ട്രെയിലറി​ലെ ദൃശ്യമാണ് റീൽ കാർഡിൽ കാണുന്നത്​. ജനുവരി ഒന്നിന്​ ​പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക് എത്തുമെന്നും അദ്ദേഹം കുറിച്ചു.


'വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു. പിന്നീട് നടന്നത് നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം. ഇന്ന് ഈ ഡിസംബർ 19ന് ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് ഏഴ്​ വർഷം തികയുന്ന ദിവസം നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടെ, ദൃശ്യം 2 ടീസറി​െൻറ. കാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടെ. ജനുവരി ഒന്നിന്​ പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക്'-മോഹൻലാൽ ഫേസ്​ബുക്കിൽ കുറിച്ചു.

Full View

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ തന്നെയാണ് സിനിമയുടെ രണ്ടാം ഭാഗവും നിർമിക്കുന്നത്. ജീത്തു ജോസഫാണ് രചനയും സംവിധാനവും. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്‍റെയും പിന്നിടുള്ള ജീവിതമാണ് ദൃശ്യം- 2വിലൂടെ പറയുന്നത്. 2013ലാണ്​ ദൃശ്യം പുറത്തിറങ്ങുന്നത്. മലയാളത്തിലെ ഏറ്റവുംവലിയ പണംവാരി ചിത്രങ്ങളിലൊന്നാണിത്​. തമിഴ്​, ഹിന്ദി, തെലുങ്ക്, കന്നട,​ സിംഹള, ചൈനീസ്​ തുടങ്ങിയ ഭാഷകളിലേക്കും സിനിമ റീമേക്ക്​ ചെയ്​തിരുന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.