Posted On
date_range Updated On
date_range ഹൊറർ ത്രില്ലറോ! ഒറ്റയാൾ പ്രകടനവുമായി മോഹൻലാലിന്റെ എലോൺ-ട്രെയിലർ
മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എലോൺ. ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മോഹൻലാലാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഹൊറർ ത്രില്ലർ ചിത്രമായിരിക്കും എലോൺ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജനുവരി 26നാണ് ചിത്രം തിയറ്ററുകളിൽ എത്തും.
മോഹൻലാൽ മാത്രമാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മഞ്ജു വാര്യർ, സിദ്ദിഖ്, മല്ലിക സുകുമാരൻ തുടങ്ങിയവരുടെ ശബ്ദങ്ങളും ട്രെയിലറിലുണ്ട്. 2009 ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ റെഡ് ചില്ലീസിന് ശേഷം മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണിത്. 12 വർഷത്തിന് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. എലോണിന്റെ ട്രെയിലർ ആരാധകരുടെ ഇടയിൽ ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.