മാത്യു തോമസും ബേസിൽ ജോസഫും; അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന 'കപ്പ്'

ഞ്ജു. വി. സാമുവേൽ സംവിധാനം ചെയ്ത് മാത്യു തോമസും ബേസിൽ ജോസഫും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കപ്പ്’. അൽഫോൺസ് പുത്രൻ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. നടൻ പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്.

സ്പോർട്സ്- ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ ഇടുക്കിയിലെ മലയോര ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഗുരു സോമസുന്ദരം, നമിത പ്രമോദ്, തുഷാര പിള്ള, മൃണാളിനി സൂസൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഷാൻ റഹ്മാൻ ആണ് ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത്. അഖിലേഷ് ലതാരാജും ഡെൻസണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന് ഛായാഗ്രാഹണം നിർവഹിക്കുന്നത്.അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയും എയ്ഞ്ചലീന മേരിയുമാണ് കപ്പ് നിർമ്മിക്കുന്നത്.

Tags:    
News Summary - Mathew Thomas And Basil Joseph Movie Cup First Look Poster Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.