'എന്നെയൊക്കെ എടുത്തു കിണറ്റിലിടാൻ തോന്നുന്നു'; മഞ്ജുവിന്റെ ബൈക്ക് റൈഡ് കണ്ട് നവ്യ നായര്‍
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരണ് മഞ്ജു വാര്യരും നവ്യ നായരും. ഒരു ഇടവേളക്ക് ശേഷം ഇരുവരും സിനിമയിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. സിനിമയിലേക്ക് മടങ്ങിയെത്താൻ മഞ്ജു വാര്യരാണ് പ്രചോദനമെന്ന് നവ്യ ഒരിക്കൽ പറഞ്ഞിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് മഞ്ജു വാര്യർ ബൈക്ക് ഓടിക്കുന്ന ചിത്രത്തിന് നവ്യ നായർ നൽകിയ കമന്റാണ്. ജാക്കറ്റും ഹെൽമെറ്റും ധരിച്ച് ബൈക്ക് ഓടിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം മഞ്ജു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.‘You got this, girl!’ എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തത്. ''സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റില്‍ ഇടാന്‍ തോന്നുന്നു” എന്നാണ് നവ്യ കുറിച്ചത്. മഞ്ജുവിന്റെ ചിത്രത്തിനോടൊപ്പം നവ്യയുടെ കമന്റ് പ്രേക്ഷകരുടെ ഇടയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഈ അടുത്തിടെയാണ് മഞ്ജു വാര്യർ ടു വീലർ ലൈസൻസ് എടുത്തത്. തൊട്ട് പിന്നാലെ ബി.എംഡബ്ല്യൂവിന്റെ 1250 ജി.എസ് ബൈക്ക് സ്വന്തമാക്കുകയും ചെയ്തു. ആഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ഈ ബൈക്കിന്റെ വില 28 ലക്ഷം രൂപയാണ്. തുനിവ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടൻ അജിത്തിനോടൊപ്പം മഞ്ജു ലെഡാക്കില്‍ ബൈക്കില്‍ പോയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.