സക്കരിയയുടെ തിരക്കഥയില്‍ ചില്‍ഡ്രന്‍സ്-ഫാമിലി മൂവി വരുന്നു- 'മോമോ ഇന്‍ ദുബായ്​'

'ഹലാല്‍ ലൗ സ്റ്റോറി'ക്ക് ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന ചില്‍ഡ്രന്‍സ്-ഫാമിലി സിനിമയാണ്​ 'മോമോ ഇന്‍ ദുബായ്‌'. സിനിമയുടെ ടൈറ്റിൽ പോസ്റ്റര്‍ മലയാളത്തിലെ പ്രിയതാരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്​തു. നവാഗതനായ അമീന്‍ അസ്​ലം സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസിന്‍റെ ബാനറില്‍ സക്കരിയ, പി.ബി അനീഷ്, ഹാരിസ് ദേശം എന്നിവരാണ്‌ നിര്‍മാണം.

അനീഷ് ജി. മേനോന്‍, അനു സിത്താര, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന സിനിമക്ക് തിരക്കഥയൊരുക്കുന്നത് സക്കരിയയും ആഷിഫ് കക്കോടിയുമാണ്‌. ചായാഗ്രഹണം ജിംഷി ഖാലിദ്​. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റും ഗഫൂര്‍ എം. ഖയ്യാമുമുമാണ്‌ സംഗീതം ഒരുക്കുന്നത്.

നിരവധി സിനിമകളുടെ പ്രൊഡക്ഷന്‍ കൺട്രോളറായ ഹാരിസ് ദേശം നിർമ്മാതാകുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. എഡിറ്റര്‍-രതീഷ് രാജ്, പ്രൊഡക്ഷന്‍ ഡിസൈനര്‍-ഗോകുല്‍ ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഇര്‍ഷാദ് പരാരി, പ്രൊഡക്ഷന്‍ കൺട്രോളര്‍-റിന്നി ദിവാകരന്‍, സൗണ്ട് ഡിസൈന്‍-വിക്കി & കിഷന്‍, കോസ്റ്റ്യൂ ഡിസൈനര്‍-ഇര്‍ഷാദ് ചെറുകുന്ന്, കാസ്റ്റിങ്​ ഡയറക്ടര്‍-നൂറുദ്ധീന്‍ അലി അഹമ്മദ്, മേക്കപ്പ്-ഹക്കീം കബീര്‍, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി, സ്റ്റില്‍സ്-സിനറ്റ് സേവിയര്‍, പബ്ലിസിറ്റി ഡിസൈന്‍-പോപ്കോണ്‍, പിആർ.ഒ- ആതിര ദിൽജിത്ത്.

Tags:    
News Summary - Malayalam movie Momo in Dubai poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.