Posted On
date_range Updated On
date_range രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവു ഒക്ടോബർ 20ന്
രവി തേജ നായകനാവുന്ന ടൈഗര്‍ നാഗേശ്വര റാവുവിന്‍റെ റിലീസിങ് തീയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒക്ടോബർ 20നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ നിര്‍മിച്ച് വംശിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നേരത്തെ പുറത്ത് ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും കണ്‍സെപ്റ്റ് വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് രവി തേജയുടെ നായികമാരായി എത്തുന്നത്.
സംവിധായകൻ വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഭാഷണം ;ശ്രീകാന്ത് വിസ്സ , സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.