പുതുമുഖങ്ങൾക്ക് പ്രാധാന്യമേകി 'മാജിക് മാജിക് മൊമെന്റ്'; ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

രമ്യം ക്രിയേഷൻസിന്റെ ബാനറിൽ പ്രശാന്ത് കുമാർ സി. നിർമിച്ച് രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന 'മാജിക് മാജിക് മൊമെന്റ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. മില്ലെനിയം ഓഡിയോസിലൂടെ പുറത്തിറങ്ങിയ ഗാനത്തിന്റെ പ്രകാശനം കോഴിക്കോട് വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത നാടക-സംഗീത കലാകാരൻ വിൻസൺ സാമുവൽ നിർവ്വഹിച്ചു. '1948 കാലം പറഞ്ഞത്', 'മാക്കൊട്ടൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന ഈ ചിത്രം നാല് യുവാക്കളുടെ കഥയാണ് പറയുന്നത്. സംവിധായകന്റെ തന്നെ കഥക്ക് ബാബു മാനുവൽ ആണ് സംഭാഷണം രചിച്ചിരിക്കുന്നത്. 'നേർച്ചപ്പെട്ടി', 'മുള്ളൻകൊല്ലി' എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ അതുൽ സുരേഷ്, പുതുമുഖങ്ങളായ അർജുൻ ദാസ്, ജെറിൻ, രാകേന്ദ് എന്നിവരാണ് ചിത്രത്തിൽ നായകന്മാരായെത്തുന്നത്. അനുശ്രീ, പ്രാർത്ഥന എന്നിവരാണ് നായികമാർ. 'മാക്കൊട്ടൻ' എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച പ്രാർത്ഥന തികച്ചും ശക്തമായൊരു കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രശസ്ത നടൻ ബാല അതിഥി താരമായെത്തുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ, കെ.എൽ. ബ്രോ ബിജു, സിദ്ദിഖ്, ശിവദാസ് മട്ടന്നൂർ, സദാനന്ദൻ ചേപ്പറമ്പ്, പ്രശാന്ത് സി., സുരേഷ് കനവ്, റാഫി മൻമാസ്, ലിതേഷ് കോളയാട്, പ്രദീപ് മൈക്വീൻ, സാനിയ ഉല്ലാസ്, ലസിത, ഷിജിന, ലയ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സുനിൽ കല്ലൂർ, ബാഹുലേയൻ കേളകം, ഹരിപ്രിയ എസ്.എച്ച്., സമീർ അലി എന്നിവരുടെ വരികൾക്ക് പി.ജെ., നൗഷാദ് കണ്ണൂർ എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. നജിം അർഷാദ്, മൃദുല വാര്യർ, രഞ്ജിത്ത് ശ്രീധർ, മുക്താർ മുഹിബ് നൂർ, നയൻതാര, സാന്ദ്ര തോമസ്, സലിം നാസർ, സരുൺ ടി.എസ്., അർഷാദ് പത്തിരിയാൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്യാമറ രാഹുൽ സി വിമല, എഡിറ്റിങ് ഹിഷാം യൂസഫ് പിവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ, ഗാനരചന സുനിൽകല്ലൂർ,ബാഹുലേയൻകേളകം, ഹരിപ്രിയഎസ് എച്ച്,സമീർ അലി, സംഗീതം പി ജെ, നൗഷാദ്കണ്ണൂർ. രഞ്ജിത്ത്ശ്രീധർ, നജിംഅർഷാദ്,മൃദുലവാര്യർ,മുക്താർമുഹിബ് നൂർ, നയൻതാര,സാന്ദ്രതോമസ്, സസ്ലിംനാസർ, സരുൺടി എസ് , അർഷാദ് പത്തിരിയാൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിചിച്ചിരിക്കുന്നു. മേക്കപ്പ് ജയൻഎരുവേശി, കോസ്റ്റ്യൂം സുജിത്ത്മട്ടന്നൂർ, ആർട്ട് ഷബിൻ യു പി, സ്റ്റണ്ട് ബ്രൂസിലി രാജേഷ്, കൊറിയോഗ്രാഫി സുദേവ്‌സുരേഷ്, കളറിസ്റ്റ് ജോജി ഡി പാറക്കൽ, സൗണ്ട് ഡിസൈൻ ഡോ ആശിഷ് ഇല്ലിക്കൽ.സ്റ്റിൽസ് അജേഷആവണി, പബ്ലിസിറ്റി ഡിസൈൻ സുജിപാൽക്രിയേഷൻ, സ്റ്റുഡിയോ സൗത്ത്സ്റ്റുഡിയോ കൊച്ചി, പി. ആർ ഓ എം കെ ഷെജിൻ,
Tags:    
News Summary - Magic magic moment; first song released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.