സ്റ്റെഫി സേവ്യറുടെ 'മധുരം മനോഹര മോഹം' ഉടൻ പ്രേക്ഷകരിലേക്ക്

പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന മധുരം മനോഹര മോഹം എന്ന ചിത്രം പ്രദർശനത്തിനൊരുങ്ങുന്നു. മധ്യതിരുവിതാംകൂറിലെ യാഥാസ്ഥിതിക നായർ കുടുംബത്തിന്റെ പശ്ചാത്തലത്തിലൂടെ ഒരു കുടുംബ കഥ തികച്ചും രസകരമായ മുഹൂർത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഒരു സമൂഹത്തിന്റെ ആചാരനുഷ്ടാങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി.

ഷറഫുദ്ദീൻ, രജീഷാ വിജയൻ, സൈജു കുറുപ്പ്, അർഷാ ബൈജു വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, സുനിൽ സുഗത ജയ് വിഷ്ണു, പ്രശസ്ത യൂട്യൂബ റായ സഞ്ജു.എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.


രചന - മഹേഷ് ഗോപാൽ, ജയ് വിഷ്ണു, ഗാനങ്ങൾ - ഹരി നാരായണൻ,സംഗീതം - ഹിഷാം അബ്ദുൾ വഹാബ് , ഛായാഗ്രഹണം- ചന്ദ്രു സെൽവരാജ്, എഡിറ്റിംഗ് - അപ്പു ഭട്ടതിരി. മാളവിക. വി.എൻ, കലാസംവിധാനം - ജയൻ ക്രയോൺ, മേക്കപ്പ് - റോണക്സ് സേവ്യർ

ബുള്ളറ്റ് ഡയറീസ് എന്ന ചിത്ര ത്തിനു ശേഷം ബീത്റീഎം പ്രൊഡക്ഷൻസ് ഈ ചിത്രം നിർമ്മിക്കുന്നത്.

Tags:    
News Summary - Madhura Manohara Moham Releasing Soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.