എം. പദ്മകുമാറി​െൻറ ഫാമിലി ത്രില്ലർ 'പത്താം വളവ്'; ടൈറ്റിൽ പോസ്റ്റർ പുറത്ത്​

ജോസഫ്, മാമാങ്കം എന്നീ ചിത്രങ്ങൾക്ക് ശേഷം യു.ജി.എം എൻറർടൈൻമെൻറി​െൻറ​ ബാനറിൽ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന "പത്താം വളവി'​െൻറ  ടൈറ്റിൽ പോസ്റ്റർ റിലീസായി. മലയാളത്തി​െൻറ മെഗാ താരം മമ്മുക്ക, തമിഴകത്തി​െൻറ മക്കൾ സെൽവൻ വിജയ് സേതുപതി, തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ്​ പോസ്റ്റർ പുറത്തിറങ്ങിയത്.

ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. 'കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലർ ചിത്രമായിരിക്കും ഇത്. കേരളത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.


അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനീഷ് ജി മേനോൻ, സോഹൻ സീനുലാൽ, രാജേഷ് ശർമ്മ, ജാഫർ ഇടുക്കി, നിസ്താർ അഹമ്മദ്, ഷാജു ശ്രീധർ, ബോബൻ സാമുവൽ, ബേബി കിയാറ, റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു . പദ്മകുമാർ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിൻ രാജാണ് സംഗീത സംവിധായകൻ. രതീഷ് റാം ആണ് ഛായാഗ്രഹണം. സ്റ്റണ്ട് കൊറിയോഗ്രാഫി മാഫിയ ശശി. പി.ആർ.ഒ: പി.ശിവപ്രസാദ്

Tags:    
News Summary - m padmakumar new movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.