ലക്കി ഭാസ്കറായി’ ദുൽഖർ; തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്
ബ്ലോക്ബസ്റ്റർ ചിത്രമായ സീതാരാമത്തിന് ശേഷം സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്കർ. ധനുഷിനെ നായകനാക്കി ഒരുക്കിയ ‘വാത്തി’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്കറി’ന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ദുൽഖർ സിനിമയിൽ 12 വർഷം പൂർത്തിയാക്കിയ വേളയിലാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ബാങ്ക് കാഷ്യറുടെ വേഷത്തിലാണ് ദുല്‍ഖര്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 90-കളില്‍ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്, ഒരു കാഷ്യറുടെ ജീവിതത്തില്‍ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ കഥ.
മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റര്‍ നവീന്‍ നൂലിയാണ്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ്, സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നിവയുടെ ബാനറില്‍ സായ് സൗജന്യയും സൂര്യദേവര നാഗ വംശിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.