കൃതിക ഉദയനിധിയുടെ സിനിമയിൽ കാളിദാസ്​ ജയറാം നായകൻ; നായിക താന്യ രവിചന്ദ്രൻ

ചെന്നൈ: റൈസ് ഈസ്റ്റ്‌ ക്രിയേഷൻസിന്‍റെ ബാനറിൽ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന സിനിമയിൽ കാളിദാസ് ജയറാം നായകനാകുന്നു. താന്യ രവിചന്ദ്രൻ ആണ്​ നായിക. ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല. കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങിലൂടെ ​ശ്രദ്ധേയയായ കൃതികയുടെ മൂന്നാമത്തെ സിനിമയാണിത്​.

മീൻ കുഴമ്പും മൺപാനയും, ഒരു പക്കാ കഥ, പാവ കഥകൾ, പുത്തം പുതു കാലൈയ് എന്നീ ചിത്രങ്ങൾക്ക് ശേഷം കാളിദാസ് ജയറാം സുപ്രധാന വേഷം കൈകാര്യം ചെയ്യുന്ന തമിഴ് പ്രൊജക്റ്റായിരിക്കും ഇത്. തിമിരു പിടിച്ചവൻ, സമർ, കാളി, വണക്കം ചെന്നൈ എന്നീ ചിത്രങ്ങളുടെ സിനിമറ്റോഗ്രാഫറായി പ്രവർത്തിച്ച റീചാർഡ് എം. നാഥനാണ് ഈ സിനിമയുടെ ഛായാഗ്രഹണം. കറുപ്പൻ, വൃന്ദാവനം എന്നീ ചിത്രങ്ങിളിലുടെ ശ്രദ്ധേയയാണ്​താന്യ രവിചന്ദ്രൻ.

Tags:    
News Summary - Kiruthiga Udhayanidhi announces film with Kalidas Jayaram and Tanya Ravichandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.