വ്യാജൻ ഇറങ്ങുമെന്ന ആശങ്ക; ടൊവിനോയുടെ 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്' ഒടിടി റിലീസിന്​

ജിയോ ബേബിയുടെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായ 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്'എന്ന റോഡ്​ മൂവി ഒടിടി റിലീസിനൊരുങ്ങുന്നു. നിര്‍മ്മാതാവ് ആ​േൻറാ ജോസഫ് ഇതുമായി ബന്ധപ്പെട്ട്​ ഒടിടി പ്ലാറ്റ്​ഫോമുകളുമായി ചർച്ച നടത്തി. ഓണ്‍ലൈനിൽ റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം വിവിധ സിനിമാസംഘടനകള്‍ക്ക് കത്ത് നല്‍കുകയും ചെയ്​തിട്ടുണ്ട്​​.

മാർച്ച്​ പന്ത്രണ്ടിനായിരുന്നു ചിത്രം റിലീസ്​ ചെയ്യേണ്ടിയിരുന്നത്​. ലോക്ഡൗണിനിടെ ചിത്രത്തി​െൻറ വ്യാജ പതിപ്പ് ചോർന്നതിനെ തുടർന്ന്​ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. വീണ്ടും വ്യാജ പതിപ്പ് പുറത്തിറങ്ങിയേക്കുമെന്ന ആശങ്കയിലാണ് ഒടിടി റിലീസിന് ഒരുങ്ങുന്നതെന്ന് നിര്‍മ്മാതാവ് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഓണം റിലീസായിട്ടായിരിക്കും ചിത്രം എത്തുക.

സിദ്ധാര്‍ത്ഥ് ശിവ, ജോജു ജോര്‍ജ്ജ്, ബേസില്‍ ജോസഫ്, സുധീഷ് രാഘവന്‍, മാലാ പാര്‍വ്വതി, മുത്തുമണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്​. സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രഹണവും സൂരജ് എസ് കുറുപ്പ് സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമാണ് പശ്ചാത്തല സംഗീതം.

Tags:    
News Summary - kilometers and kilometers to release on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.