കെ.ജി.എഫ് താരം മോഹന്‍ ജുനേജ അന്തരിച്ചു

ബംഗളൂരു: കന്നഡ സിനിമാ നടന്‍ മോഹന്‍ ജുനേജ അന്തരിച്ചു. 54 വയസായിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ ബെംഗളൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും.

കെ.ജി.എഫിന്റെ രണ്ട് ഭാഗങ്ങളിലും മോഹന്‍ ജുനേജ അഭിനയിച്ചിരുന്നു. കെ.ജി.എഫിലെ തന്റെ കഥാപാത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ സുപരിചിതനായി മാറിയിരുന്നു മോഹന്‍ ജുനേജ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ ഹാസ്യതാരമായും മോഹന്‍ ജുനേജ അഭിനയിച്ചിട്ടുണ്ട്. കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയായ മോഹന്‍ ഏകദേശം 100ലേറെ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

മോഹന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി താരങ്ങള്‍ വീട്ടിലെത്തിയിട്ടുണ്ട്.

Tags:    
News Summary - KGF star Mohan Juneja passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.