Posted On
date_range Updated On
date_range നാല് ദിവസത്തിനിടെ 550 കോടിയും കടന്ന് കെ.ജി.എഫ് 2
പുതിയ റെക്കോഡുകള്‍ കുറിച്ച് കെ.ജി.എഫ് ചാപ്റ്റര്‍ 2. റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ കഴിയുമ്പോള്‍ 550 കോടി രൂപയാണ് ചിത്രത്തിന്റെ വരുമാനം.
റിലീസ് ദിവസം ഇന്ത്യയില്‍ നിന്ന് 134.5 കോടിയാണ് ചിത്രം നേടിയത്. കേരളത്തില്‍ നിന്ന് മാത്രം 7.48 കോടി സ്വന്തമാക്കി. ഒരു സിനിമക്ക് ആദ്യദിനം കേരളത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. നടന്‍ പൃഥ്വിരാജ് സുകുമാരനാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ യഷ് നായകനായെത്തിയ കെ.ജി.എഫ് ചാപ്റ്റര്‍ 2 , 100 കോടി രൂപ മുതല്‍മുടക്കിലാണ് ഒരുക്കിയത്. ശ്രീനിധി ഷെട്ടി, സഞ്ജയ് ദത്ത്, രവീണ ഠണ്ടന്‍, പ്രകാശ് രാജ്, ആനന്ദ് നാഗ്, മാളവിക അവിനാശ് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലെത്തുന്നു. ചിത്രത്തിന്റെ പ്രചാരണാർത്ഥം യഷ് അടക്കമുള്ള താരങ്ങൾ കേരളത്തിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.