അധീരക്ക് പിറന്നാൾ ആശംസകളുമായി കെ.ജി.എഫ് ടീം; രണ്ടാം ക്യാരക്ടർ പോസ്റ്റർ പുറത്ത്
നടൻ സഞ്ജയ് ദത്തിന്‍റെ 62ാം പിറന്നാളാണ് ഇന്ന്. കുടുംബത്തോടൊപ്പമാണ് താരം വിശേഷ ദിവസം ചെലവിടുന്നത്. താരത്തിന്‍റെ പിറന്നാൾ ദിവസം സ്പെഷ്യൽ ആക്കാൻ 'കെ.ജി.എഫ് ചാപ്റ്റർ -2'വിൽ സഞ്ജയ് ദത്തിന്‍റെ കഥാപാത്രമായ അധീരയുടെ രണ്ടാം ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ബ്ലോക്ക്ബസ്റ്റർ ചിത്രമായ കെ.ജി.എഫിന്‍റെ രണ്ടാം ഭാഗം ഡിസംബറിൽ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.
ജൂൈല 16ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രത്തിന്‍റെ റിലീസ് കോവിഡ് രണ്ടാം തരംഗത്തെ തുടർന്നാണ് മാറ്റിയത്. പിറന്നാൾ ആശംസകൾക്ക് സോഷ്യൽ മീഡിയയിലൂടെ നന്ദി പറഞ്ഞ സഞ്ജയ് ദത്ത് ചിത്രത്തിന്‍റെ റിലീസ് തിയതി ഉടൻ പുറത്തുവിടുമെന്ന് പറഞ്ഞു.
നേരത്തെ നായകൻ യാഷിന്‍റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തുവിട്ട ചിത്രത്തിന്‍റെ ടീസർ യൂട്യൂബിൽ 200 ദശലക്ഷം കാഴ്ചക്കാരെ നേടിയിരുന്നു. യാഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ഡൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ്, മാളവിക അവിനാഷ്, അച്യുത് കുമാർ എന്നിവരടങ്ങിയ വൻ താരനിരയാണ് കെ.ജി.എഫ് ചാപ്റ്റർ 2ൽ അണിനിരക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.