Posted On
date_range Updated On
date_range കറുപ്പ്സാമി ഇനി ക്ലാസ് നായകനിലേക്ക്; സൂര്യയുടെ വിശ്വനാഥ് ആന്‍റ് സൺസിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
നീണ്ട പരാജയങ്ങൾക്കും സിനിമകളുടെ ബോക്സ് ഓഫീസ് തകർച്ചകൾക്കും ഒടുവിൽ സൂര്യ വൻ തിരിച്ചുവരവ് നടത്തിയ സിനിമയാണ് കറുപ്പ്. ആർ.ജെ ബാലാജി സംവിധാനം ചെയ്ത ചിത്രത്തിൽ തൃഷ കൃഷ്ണനാണ് നായികയായെത്തിയത്. കറുപ്പിന്‍റെ ബോക്സോഫീസ് കുതിപ്പ് തുടരുന്നതിനിടെ സൂര്യയുടെ പുതിയ ചിത്രം വിശ്വനാഥ് ആന്‍റ് സൺസിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിലെത്തും.
വെങ്കി അറ്റ്ലൂരിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിത്താര എന്‍റർടെയ്ൻമെൻസിന്‍റെയും ഫോർച്യൂൺ ഫോർ സിനിമാസിന്‍റെയും ബാനറിൽ സൂര്യദേവര നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജി.വി. പ്രകാശാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സൂര്യയെ കൂടാതെ മമിത ബൈജു, രാധിക ശരത്കുമാർ, രവീണ ടണ്ടൻ എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.