Posted On
date_range Updated On
date_range 'കർണൻ' റിലീസ് പ്രഖ്യാപിച്ചു; ടീസർ പുറത്ത്
ധനുഷ് നായക വേഷത്തിലെത്തുന്ന കർണൻെറ റിലീസ് തീയതി പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ച് റിലീസ് അനൗൺസ്മെൻറ് ടീസറും പുറത്തുവിട്ടു. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലിലാണ് തിയറ്ററുകളിലെത്തുക. നിർമാതാവ് കലൈപുലി എസ്. താണുവിൻെറ യുട്യൂബ് ചാനലിലൂടെയാണ് റിലീസ് അനൗൺസ്മെൻറ് ടീസർ പുറത്തുവിട്ടിരിക്കുന്നത്.
ആറു മാസങ്ങൾക്ക് മുമ്പ് ചിത്രത്തിൻെറ ടൈറ്റിൽ - മേക്കിങ് വീഡിയോ പുറത്തുവിട്ടിരുന്നു.
'പരിയേറും പെരുമാള്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.