കന്നഡ ചലച്ചിത്ര സംവിധായകൻ വിജയ്​ റെഡ്ഡി അന്തരിച്ചു

ബംഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകൻവിജയ്​ റെഡ്ഡി(84) അന്തരിച്ചു. ചെന്നൈയിലെ ആശുപത്രിയിൽ വെള്ളിയാഴ്​ച രാത്രിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കന്നഡയിൽ നിരവധി ഹിറ്റ്​ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ്​ വിജയ്​ റെഡ്ഡി. ഭക്ത പ്രഹ്ലാദ, രാജ്​ കുമാറിനെ നായകനാക്കി അണിയിച്ചൊരുക്കിയ ഗന്ധഡ ഗുഡി, മയൂര, നാ നിന്ന മരെയലരെ തുടങ്ങിയവ അദ്ദേഹത്തി​െൻറ ചില മികച്ച ചിത്രങ്ങളാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.