ചോരയാൽ ചുവന്ന കടൽ! ജൂനിയർ എൻ.ടി. ആറിന്റെ 'ദേവര' -വിഡിയോ

കൊരട്ടല ശിവയുടെ ജൂനിയർ എൻടിആർ ചിത്രം ദേവരയുടെ ആദ്യ ഗ്ലിംപ്സ് വീഡിയോ പുറത്തിറങ്ങി. വിഡിയോ തുടങ്ങുന്നത് കടലും, കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിച്ചുകൊണ്ടാണ്. വിഡിയോയിലെ ഓരോ രംഗവും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്.

പ്രേക്ഷകരെ ഞെട്ടിപ്പിക്കും വിധത്തിലുള്ള ഈ ഗ്ലിംപ്സ് വിഡിയോ ദേവര എന്ന ചിത്രത്തിന്റെയും കഥാപാത്രത്തിന്റെയും ബാഹുല്യം ഉയര്‍ത്തിക്കാണിക്കും വിധത്തിലുള്ളതാണ്. അനിരുദ്ധിന്റെ 'ഓള്‍ ഹെയ്ല്‍ ദ ടൈഗര്‍' എന്ന ഗാനശകലവും ഗ്ലിംപ്സ് വിഡിയോക്ക് മാറ്റുകൂട്ടുന്നു. എന്‍ടിആര്‍ ആര്‍ട്ട്‌സും യുവസുധ ആര്‍ട്ട്‌സും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ വിഎഫ്എക്സ് ഭാഗങ്ങളും മികച്ചു നില്‍ക്കുന്നുണ്ട്.

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരമായ ജാൻവി കപൂറാണ് നായിക. മറ്റൊരു ബോളിവുഡ് താരമായ സെയ്ഫ് അലി ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജാൻവി കപൂറിന്റെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ദേവര. യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ഒന്നാം ഭാഗം 2024 ഏപ്രില്‍ 5-ന് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്.


Full View


Tags:    
News Summary - Jr NTR shines bright in first glimpse of Devara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.