Posted On
date_range Updated On
date_range ജയസൂര്യയുടെ 'ജോൺ ലൂതർ' വാഗമണ്ണിൽ ചിത്രീകരണം ആരംഭിച്ചു
ജയസൂര്യ നായകനാകുന്ന 'ജോൺ ലൂതർ' വാഗമണ്ണിൽ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോൺ ലൂതർ. ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരായിരിക്കും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് ചിങ്ങം ഒന്നിന് പുറത്തിറങ്ങിയിരുന്നു.
അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണഅ ചിത്രം നിർമിക്കുന്നത്. ഛായാഗ്രഹണം റോബി വര്‍ഗ്ഗീസ്സ് രാജ് നിര്‍വ്വഹിക്കുന്നു. കോ പ്രൊഡ്യുസര്‍-ക്രിസ്റ്റീന തോമസ്സ്, സംഗീതം-ഷാന്‍ റഹ്‌മാന്‍, എഡിറ്റിംങ്-പ്രവീണ്‍ പ്രഭാകര്‍. ദീപക് പറമ്പോള്‍, സിദ്ദിഖ്, ശിവദാസ് കണ്ണൂര്‍, ശ്രീലക്ഷ്മി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.