Posted On
date_range Updated On
date_range 'ഇങ്ങള് കോയിക്കോട് സംസാരിക്കണം'; കാസ്റ്റിങ് കാളുമായി ഹർഷാദ്-മുഹാഷിൻ-ബേസിൽ ജോസഫ് ടീം
വ്യത്യസ്തമായൊരു കാസ്റ്റിങ് കാളുമായി ഹർഷാദ്-മുഹാഷിൻ-ബേസിൽ ജോസഫ് ടീം. നൈസാം സലാം പ്രാഡക്ഷൻസിന്റെ ബാനറിൽ ഹർഷാദ് എഴുതി മുഹാഷിൻ സംവിധാനം ചെയ്യുന്ന സിനിമയിൽ നായകനാവുന്നത് ബേസിൽ ജോസഫാണ്. 'ഇങ്ങള് കോയിക്കോട് സംസാരിക്കണം' എന്നാണ് സിനിമയിൽ എത്താനുള്ള മാനദണ്ഡമായി ഏർപ്പെടുത്തിയിട്ടുള്ളത്. സ്നേഹിക്കാൻ അറിയുന്ന നായിക, അസിസ്റ്റന്റ് ചെക്കൻ, ബാപ്പാന്റെ കൊറച്ച് കമ്പനിക്കാര്, അയൽവാസികളായ പെണ്ണുങ്ങൾ തുടങ്ങിയവരെയാണ് സിനിമക്കായി ആവശ്യമുള്ളത്. അവസാന തീയതി ഈ മാസം 31 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.