Posted On
date_range Updated On
date_range ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ, ശ്രീനാഥ് ഭാസി ടീം ഒന്നിക്കുന്ന 'എച്ച്'
പ്രശസ്ത നടി ഉർവ്വശിയെയും യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, ശ്രീനാഥ് ഭാസി എന്നിവരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാക്സ് വെൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "എച്ച്". പോലീസുകാരന്റെ മരണം ഉൾപ്പെടെ ഉർവ്വശിയുടെ പുറത്തിറങ്ങാനിരിക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് 'എച്ച്'.
ധ്യാനിനൊപ്പം ആദ്യമാണെങ്കിലും വിനീത് ശ്രീനിവാസനൊപ്പം 'അരവിന്ദന്റെ അതിഥികൾ' എന്ന ചിത്രത്തിൽ ഉർവ്വശി പ്രധാന വേഷത്തിലെത്തിയിരുന്നു. പ്രൊജക്റ്റ് ഡിസൈനർ- ഡേവിസൺ സി ജെ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, പി ആർ ഒ- എ.എസ് ദിനേശ്. മാക്സ് വെൽ ജോസ് സംവിധാനം ചെയ്ത ആദ്യ ചിത്രം 'ഖാലിപ്പേഴ്സ്' അടുത്ത മാസം റിലീസാകും. ധ്യാൻ ശ്രീനിവാസൻ, അജുവർഗ്ഗീസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.