സുരാജും ചാക്കോച്ചനും ഒരുമിക്കുന്ന ഗര്‍ര്‍ര്‍...; ഒരുക്കുന്നത് എസ്രയുടെ സംവിധായകന്‍

പൃഥ്വിരാജ്​ സുകുമാരൻ നായകനായ സൂപ്പർഹിറ്റ്​ ചിത്രം എസ്രയ്ക്ക് ശേഷം പുതിയ ചിത്രവുമായി സംവിധായകൻ ജെയ് കെ. സുരാജ് വെഞ്ഞാറമൂടിനേയും കുഞ്ചാക്കോ ബോബനേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം നിർമിക്കുന്നത്​ ഓഗസ്റ്റ് സിനിമാസാണ്​. ഗ‍‍ര്‍ര്‍ര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പേര് തന്നെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.

നടന്‍ പൃഥ്വിരാജാണ് ചിത്രം പ്രഖ്യാപിച്ചത്. ചിത്രത്തി​െൻറ അണിയറ പ്രവര്‍ത്തകര്‍ക്ക് നടൻ ആശംസകള്‍ നേരുകയും ചെയ്തു. ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. മൃഗശാലയുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്നാണ് പോസ്റ്ററില്‍ നിന്നും സൂചന ലഭിക്കുന്നത്.

Full View

Tags:    
News Summary - grrr movie starring kunchacko boban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.