Posted On
date_range Updated On
date_range ഐ.എഫ്.എഫ്.കെ: മത്സര വിഭാഗത്തിൽ സുഗ്റ ആൻഡ് ഹെർ സൺസ് ഉൾപ്പടെ അഞ്ചു ചിത്രങ്ങൾ
അഫ്ഗാൻ സ്ത്രീകളുടെ അതിജീവന കഥ പറയുന്ന ഇൽഗർ നജാഫ് ചിത്രം സുഗ്റ ആൻഡ് ഹെർ സൺസും മലയാള ചിത്രമായ നിഷിദ്ധോയുടെ മേളയിലെ ആദ്യ പ്രദർശനവും ഉൾപ്പടെ ഞായറാഴ്ച മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത് അഞ്ചു ചിത്രങ്ങൾ.
ഒരു ബ്രസീലിയൻ പെൺകുട്ടിയുടെയും അവളുടെ പിതാവിന്റെയും ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളെ ആധാരമാക്കിയ ചിത്രം മുറീന, ടർക്കിഷ് ചിത്രം അനറ്റോളിയൻ ലെപ്പേർഡ് എന്നിവയുടെ ഇന്ത്യയിലെ ആദ്യപ്രദർശനവും ഞായറാഴ്ചയാണ്.
കാശ്മീരിൽ ജീവിക്കുന്ന അഫീഫ എന്ന പെൺകുട്ടിയുടെ ജീവിതം അവതരിപ്പിക്കുന്ന ഐ ആം നോട്ട് ദി റിവർ ഝലം ടാഗോർ തിയറ്ററിൽ ഉച്ചക്കുശേഷം 3.30ന് പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.