Posted On
date_range Updated On
date_range ചലച്ചിത്ര അഭിനയ പരിശീലനക്കളരി ജൂലൈ 30, 31 തീയതികളിൽ
കൊച്ചി: തിരിച്ചിത്ര വിഷ്വൽ മീഡിയാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 30, 31 തീയതികളിൽ വെള്ളൂരിൽവെച്ച് രണ്ടു ദിവസത്തെ ചലച്ചിത്ര അഭിനയ പരിശീലനക്കളരി നടത്തുന്നു.
കേരളത്തിലെ പ്രമുഖ സംവിധായകനും അഭിനയ പരിശീലകനുമായ ജോൺ ടി. വേക്കനും പുതുതലമുറയിലെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകൻ തരുൺ മൂർത്തിയുമാണ് പരിശീലകർ.
30 രാവിലെ 9 മുതൽ 31 വൈകിട്ട് 5 വരെയാണ് പരിശീലന സമയം. അഭിനയകലയുടെ അടിസ്ഥാന പാഠങ്ങൾ മുതൽ നവീന അഭിനയ സമ്പ്രദായങ്ങൾ വരെ പരിശീലന വിഷയത്തിലുണ്ടാകും. പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക. ഫോൺ: 9400532481.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.