ടിവിയിൽ കണ്ടാൽ കയ്യടിക്കുന്ന മമ്മൂട്ടി, മോഹൻലാൽ ചിത്രങ്ങൾ വെളിപ്പെടുത്തി ഫഹദ്​

മലയാളത്തിലെ രണ്ട്​ സൂപ്പർതാരങ്ങൾക്കുശേഷമാര്​ എന്നതിനുള്ള ഉത്തരമായി പലരും പങ്കുവക്കുന്ന പേരാണ്​ നടൻ ഫഹദ്​ ഫാസിലി​െൻറത്​. അഭിനയത്തിലെ അനായാസതയും വൈവിധ്യവും കൊണ്ട്​ മോളിവുഡിലെ 'ബിഗ്​ എമ്മു'കളുടെ പിൻഗാമിയായി ഫഹദ്​ കണക്കാക്കപ്പെടുന്നുണ്ട്​. ഫഹദ്​ തനിക്ക്​ ഇഷ്​ടപ്പെട്ട മമ്മൂട്ടി-മോഹൻലാൽ ചിത്രങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. എപ്പോൾ ടി.വിയിൽ കണ്ടാലും ഇൗ സിനിമകൾ തന്നെ ആവേശം കൊള്ളിക്കാറുണ്ടെന്നും നടൻ പറഞ്ഞു.


ഡെന്നീസ്​ ജോസഫി​െൻറ തിരക്കഥയിൽ ജോഷി സംവിധാനംചെയ്​ത ന്യൂഡൽഹിയാണ്​ ഫഹദ്​ ഇഷ്​ടപ്പെടുന്ന മമ്മൂട്ടി സിനിമ. ന്യൂഡൽഹി തനിക്ക്​ തീയറ്ററിൽപോയി കാണാൻ കഴിഞ്ഞി​ട്ടില്ലെന്നും ടി.വിയിൽ കാണു​േമ്പാൾ ഇപ്പോഴും ആവേശമാണെന്നും നടൻ പറഞ്ഞു. താൻ ഏറെ ഇഷ്​ടപ്പെടുന്ന മോഹൻലാൽ ചിത്രം ആറാം തമ്പുരാനാണെന്നാണ്​ ഫഹദ്​ പറയുന്നത്​. ഇൗ സിനിമ തീയറ്ററിൽ പോയി കണ്ടിട്ടുണ്ട്​. എങ്കിലും ടി.വിയിൽ എപ്പോൾ വന്നാലും കണ്ടിരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രജ്ഞിത്ത്​ തിരക്കഥയെഴുതി ഷാജി കൈലാസ്​ സംവിധാനംചെയ്​ത ചിത്രമാണ്​ ആറാം തമ്പുരാൻ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.