Posted On
date_range Updated On
date_range ഫഹദിന്‍റെ 'മാലിക്' ആമസോൺ പ്രൈമിൽ; റിലീസ് തിയതി പ്രഖ്യാപിച്ചു
മലയാള സിനിമാരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രം മാലിക് ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ തീരുമാനം. ആമസോൺ പ്രൈമിലാണ് ചിത്രം പ്രീമിയർ ചെയ്യുക. ജൂലൈ 15 നാണ് ചിത്രം പുറത്തിറങ്ങുക. മഹേഷ് നാരായണനാണ് സംവിധാനം. സംവിധാനത്തിനൊപ്പം തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. നിമിഷ സജയനാണ് നായിക.
ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്‍റെ സംഗീതമൊരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.