Posted On
date_range Updated On
date_range ദൃശ്യം 2 തെലുങ്കിൽ; ട്രെയിലർ പുറത്ത്
ദൃശ്യം 2-തെലുങ്കിന്‍റെ ട്രെയിലർ പുറത്ത്. വെങ്കിടേഷ് ദഗുബതി നായകനാകുന്ന ചിത്രത്തിന്‍റെ ട്രെയിലർ ആമസോൺ പ്രൈം പുറത്തുവിട്ടു. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2-വിൽ സൂപ്പർസ്റ്റാർ വെങ്കിടേഷ് ദഗുബതി തന്‍റെ ഹിറ്റായ തെലുങ്ക് ചിത്രം ദൃശ്യത്തിലെ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നു.
ഡി.സുരേഷ് ബാബു, ആന്‍റണി പെരുമ്പാവൂർ, സുരേഷ് പ്രൊഡക്ഷൻസിലെ രാജ്കുമാർ സേതുപതി, മാക്സ് മൂവീസ്, രാജ്കുമാർ തിയറ്റേഴ്സ് എന്നിവർ ചേർന്നാണ ചിത്രം നിർമിച്ചിരിക്കുന്നത്.
നവംബർ 25-നാണ് ചിത്രം പ്രൈമിൽ റിലീസ് ചെയ്യുന്നത്. മീന, കൃതിക, എസ്തർ അനിൽ, സമ്പത്ത് രാജ്, പൂർണ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.