Posted On
date_range Updated On
date_range കയ്യിൽ വിലങ്ങുമായി 'ജോർജുകുട്ടി' ചോദിക്കുന്നു- 'സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി നിങ്ങൾ ഏതറ്റം വരെ പോകും?'
'സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി നിങ്ങൾ ഏതറ്റം വരെ പോകും?'- കയ്യിൽ വിലങ്ങുമായി 'ജോർജുകുട്ടി' ചോദിക്കുന്നത് ഇതാണ്. 'ദൃശ്യം 2' ഒടിടി റിലീസിനോടനുബന്ധിച്ച് ആദ്യ ഭാഗത്തിന്‍റെ കഥ പരിചയപ്പെടുത്താൻ തയാറാക്കിയ വിഡിയോയിൽ ജോർജുകുട്ടി ആയി അഭിനയിക്കുന്ന മോഹൻ ലാലാണ് ഈ ചോദ്യം ചോദിക്കുന്നത്. ആദ്യഭാഗത്തിന്‍റെ കഥ വെറും രണ്ടര മിനിറ്റിനുള്ളിൽ പരിചയപ്പെടുതുന്ന 'തിരിഞ്ഞുനോക്കൽ' വിഡിയോയിൽ കയ്യിൽ വിലങ്ങണിഞ്ഞാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, പിന്നീട് വിലങ്ങ് കാണുന്നില്ല.
ജോർജുകുട്ടി അറസ്റ്റിലായ ശേഷം കുറ്റവിമുക്തനാകുകയാണ് രണ്ടാം ഭാഗത്തിൽ എന്ന സൂചനയാണ് ഇത് നൽകുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഏറെ ദുരുഹൂതകളുമായി ജോർജുകുട്ടിയും കുടുംബവും ഈമാസം 19നാണ് വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ആമസോൺ പ്രൈമിൽ ആണ് റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.