Posted On
date_range Updated On
date_range 'കുടുംബ സ്ത്രീയും കുഞ്ഞാടും' പൂർത്തിയായി
ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സ് നിർമിച്ച് മഹേഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ സ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി. പൂർണ്ണമായും നർമമുഹൂർത്തങ്ങളിലൂടെ ഗൗരവമായ ഒരു വിഷയമാണ് പറയാൻ ശ്രമിക്കുന്നത്.
ധ്യാൻ ശ്രീനിവാസൻ, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ഗിന്നസ് പക്രു, സലിം കുമാർ, സാജു നവോദയ, മണിയൻപിള്ള രാജു, കോബ്രാ രാജേഷ്, വിഷ്ണു കാർത്തിക്ക്, ജയകൃഷ്ണൻ, സ്നേഹാ ബാബു, സ്നേഹാ കുമാർ, മങ്കാമഹേഷ്, മജീദ്, ബിന്ദു എൽസി, ഷാജി മാവേലിക്കര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ശ്രീകുമാർ അറയ്ക്കലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാനങ്ങൾ - സിജിൽ കൊടുങ്ങല്ലൂർ, മണികണ്ഠൻ, സംഗീതം - ശ്രീജു ശീധർ,ഛായാഗ്രഹണം - ലോവൽ.എസ്,എഡിറ്റിങ് - രാജാ മുഹമ്മദ്, കലാസംവിധാനം - രാധാകൃഷ്ണൻ. മേക്കപ്പ് - വിജിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.