'ആ കുട്ടിയെ ശ്വാസം വിടാൻ അനുവദിക്കൂ'; ആര്യൻ ഖാന്​ പിന്തുണയുമായി സുനിൽ ഷെട്ടി -വിഡിയോ

മുംബൈ തീരത്തെ ആഡംബര കപ്പലിലെ മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ ബോളിവുഡ്​ താരം ഷാരൂഖ്​ ഖാന്‍റെ മകൻ ആര്യൻ ഖാനെ അറസ്റ്റ്​ ചെയ്​ത സംഭവത്തിൽ പ്രതികരണവുമായി നടൻ സുനിൽ ഷെട്ടി. ആര്യന്​ പിന്തുണയറിയിച്ച അദ്ദേഹം ബോളിവുഡിൽ എന്ത് സംഭവിച്ചാലും മാധ്യമങ്ങൾ അതിന് പിന്നാലെ കൂടുമെന്നും യഥാർത്ഥ വിവരങ്ങൾ പുറത്തുവരുന്നത് വരെ എല്ലാവരും കാത്തിരിക്കണമെന്നും പറഞ്ഞു.

'റെയ്ഡ് ഉണ്ടാകുന്ന സമയത്ത് ഒരുപാട്​ പേരെ അറസ്റ്റ്​ ചെയ്യുന്നതൊക്കെ സ്വഭാവികമാണ്. ആര്യൻ മയക്കുമരുന്ന് ഉപയോഗിക്കുന്നു എന്നുള്ളതെല്ലാം നമ്മുടെ അനുമാനങ്ങള്‍ മാത്രമാണ്. കേസ് നടപടികൾ പുരോഗമിക്കുകയാണെന്നും അതുവരെ ആ കുട്ടിക്ക് ശ്വാസം വിടാനുള്ള അവസരമെങ്കിലും കൊടുക്കണമെന്നും സുനിൽ ഷെട്ടി വ്യക്തമാക്കി. സിനിമാ മേഖലയില്‍ എന്തെങ്കിലും സംഭവിച്ചാല്‍ മാധ്യമങ്ങൾ അതിന് പിന്നാലെ കൂടും. പലതരത്തിലുള്ള ഊഹാപോഹങ്ങളുമുണ്ടാവും. സത്യസന്ധമായ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ. അതിന് മുമ്പ്​ അവനെ ചേര്‍ത്തുപിടിക്കേണ്ടത് നമ്മുടെ കടമയാണ്' - അദ്ദേഹം കൂട്ടിച്ചേർത്തു.

നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ആര്യനുൾപ്പെടെ ഏട്ടു പേർ പിടിയിലായത്​. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. ആര്യൻ ഖാന്​ പുറമെ, അടുത്ത് സുഹൃത്ത് അർബാസ് മെർച്ചന്റ്, നുപുർ സരിക, മുൻമൻ ധമേച, ഇസ്മീത് സിം​ഗ്, മൊഹാക് ജസ്വാൾ, വിക്രാത് ചോക്കർ, ​ഗോമിത് ചോപ്ര എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയാണ്​ മുംബൈ തീരത്തെ ക്രൂയിസ്​ കപ്പലിൽ എൻ.സി.ബി റെയ്​ഡ്​ നടത്തിയത്​. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി. ബോളിവുഡ്​, ഫാഷൻ, ബിസിനസ്​ രംഗത്തെ പ്രമുഖരാണ്​ പാർട്ടിയിൽ പങ്കാളികളായിരുന്നത്​. തുടർന്ന്​ നിരോധിത ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്​ഥാനത്തിൽ എൻ.സി.ബി പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ കോടിക്കണക്കിന്​ ലഹരിവസ്​തുക്കൾ കണ്ടെടുത്തു.

Tags:    
News Summary - cruise rave controversy Suniel Shetty wants a breather for Aryan Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.