വിനായകൻ വില്ലനോ! ചിയാൻ ചിത്രം ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലർ പുറത്ത്- വിഡിയോ

 വിക്രം -ഗൗതം വാസുദേവ് മേനോൻ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. നവംബർ 24 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്.

സിനിമ റിലീസിന് തയാറെടുക്കുമ്പോൾ ധ്രുവനച്ചത്തിരത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. റിതു വർമ്മ, പാർത്ഥിപൻ, സിമ്രാൻ, ശരത്കുമാർ, രാധിക ശരത്കുമാർ, ദിവ്യ ദർശിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. കൂടാതെ നടൻ വിനായകനും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.

ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. മനോജ് പരമഹംസ, കതിർ, വിഷ്ണു ദേവ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്. ആന്റണി നിർവഹിക്കുന്നു. ഒരു സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം

2016ലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. പിന്നീട് 2019ല്‍ ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം നീണ്ടു പോവുകയായിരുന്നു.

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വൻ രണ്ടാം ഭാ​ഗമാണ് വിക്രമിന്റേതായി ഏറ്റവും ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. പാ.രഞ്ജിത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന തങ്കലാനാണ് ചിത്രീകരണം പൂർത്തിയായ വിക്രമിന്റെ ഏറ്റവും ചിത്രം.

Full View


Tags:    
News Summary - Chiyaan Vikram and Gautham Vasudev Menon movie Dhruva Natchathiram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.