Posted On
date_range Updated On
date_range ടോം ഹോളണ്ടിെൻറ 'കേഓസ് വാക്കിങ്' ഇന്ത്യയിൽ മാർച്ച് നാലിനെത്തും; നിക് ജൊനാസും പ്രധാന വേഷത്തിൽ
സ്പൈഡർമാൻ സിനിമകളിലൂടെ ലോകപ്രശസ്തനായ യുവ നടൻ ടോം ഹോളണ്ട് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം കേഓസ് വാക്കിങ് മാർച്ച് നാലിന് ഇന്ത്യയിൽ തിയറ്റർ റിലീസായി എത്തും. ഡൈസി റിഡ്ലിയാണ് ചിത്രത്തിൽ നായികയാവുന്നത്. സൈ-ഫൈ - ആക്ഷൻ - അഡ്വഞ്ചർ ഗണത്തിൽ പെടുന്ന ചിത്രത്തിെൻറ ഇന്ത്യൻ റിലീസ് ഡേറ്റ് ട്രേഡ് അനലിസ്റ്റ് തരൺ ആദർശാണ് പുറത്തുവിട്ടത്.
അമേരിക്കൻ പോപ് സ്റ്റാറും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക്ക് ജൊനാസ് ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ഡഗ് ലിമാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രിട്ടീഷ് - അമേരിക്കൻ എഴുത്തുകാരനായ പാട്രിക് നെസ്സിെൻറ 'ദ നൈഫ് ഒാഫ് നെവർ ലെറ്റിങ് ഗോ' എന്ന പുസ്തകത്തിനെ അടിസ്ഥാനമാക്കിയാണ് കാഒാസ് വാക്കിങ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.