Posted On
date_range Updated On
date_range യുക്രെയ്ന് ഐക്യദാർഢ്യവുമായി കാൻ ചലച്ചിത്ര മേളക്ക് തിരിതെളിഞ്ഞു
കാൻസ്: 78ാമത് കാൻ ചലച്ചിത്ര മേളക്ക് ചൊവ്വാഴ്ച തുടക്കമായി. മൂന്ന് യുക്രെയ്ൻ സിനിമകളുടെ പ്രദർശനത്തോടെയാണ് ഇത്തവണ ചലച്ചിത്രമേളക്ക് തിരി തെളിഞ്ഞത്.
പ്രശസ്ത ഹോളിവുഡ് നടൻ റോബർട്ട് ഡി നീറോക്കാണ് ഈ വർഷത്തെ ഓണററി പാം ഡി ഓർ പുരസ്കാരം. പാം ഡി ഓർ മത്സര വിഭാഗത്തിൽ 22 ചിത്രങ്ങളാണ് കാനിൽ പ്രദർശനത്തിനെത്തുന്നത്.
വെസ് ആൻഡേഴ്‌സൺ, റിച്ചാർഡ് ലിങ്ക്ലേറ്റർ, ജൂലിയ ഡുക്കോർനൗ, ജഅ്ഫർ പനാഹി തുടങ്ങിയ സംവിധായകരുടെ സിനിമകളും ഇതിൽ ഉൾപ്പെടുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന മേള 24ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.